Monday, November 25, 2024

കാലാവസ്ഥാ വ്യതിയാനം; പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന

കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. മുപ്പതോളം രാജ്യങ്ങളിലാണ് കഴിഞ്ഞ വര്‍ഷം കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ വെള്ളത്തിലോ ഭക്ഷണത്തിലോ കലരുന്നത് വഴിയാണ് കോളറ പിടിപെടുന്നത്. ബാക്ടീരിയ ഉള്ളില്‍ ചെന്നാല്‍ 12 മണിക്കൂര്‍ മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും.

ലോകത്ത് പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനയുണ്ടായിരുന്നു. ലോകത്ത് സംഭവിച്ച പ്രളയവും കാലാവസ്ഥാവ്യതിയാനവും കാരണം കോളറ പോലുള്ള ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്ഥാനിലെ പ്രളയത്തെ തുടര്‍ന്ന് അഞ്ച് ലക്ഷത്തോളം കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സുനാമി, പെരുമഴ, ചുഴലികാറ്റ് തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് പ്രതിഭാസങ്ങളും പ്രളയ സമയത്ത് വന്‍തോതില്‍ ജലം മലിനമാക്കപ്പെടുന്നതുമാണ് കോളറ പോലുള്ള പകര്‍ച്ച് വ്യാധികള്‍ക്ക് കാരണമാകുന്നത്. 2023 ലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ ലോകത്തെ വേട്ടയാടുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. അതുകൊണ്ടു തന്നെ ഇത് മുന്നില്‍ കണ്ടുള്ള പ്രതിരോധ നടപടികള്‍ ലോകരാജ്യങ്ങള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നിര്‍ദേശിക്കുന്നു.

Latest News