സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കിയുളള ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പൊതു സ്ഥലങ്ങളിലും ആളുകള്‍ കൂടുന്ന ഇടങ്ങളിലുമാണ് മാസ്കും, സാനിട്ടറൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്. നിലവില്‍ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങള്‍ .
2021-ലെ കേരള സാംക്രമീക രോഗങ്ങള്‍ ആക്റ്റിലെ (2021-ലെ 4-ാം ആക്റ്റ്) 4-ാം വകുപ്പ് പ്രകാരമാണ് ആരോഗ്യവകുപ്പ് വിജ്ഞാപനം ഇറക്കിയത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലക്കാണ് നിയന്ത്രണങ്ങളെന്നാണ് വിശദീകരണം. ജോലി സ്ഥലത്തും പൊതു ഇടങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും മാസ്ക് ധരിക്കാനാണ് നിര്‍ദേശം.
സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിട്ടറൈസറോ നല്‍കണം. പൊതു സ്ഥലങ്ങളിലെ ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനം നിര്‍ദ്ദേശിക്കുന്നു.