Monday, November 25, 2024

യുക്രൈയിനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 കൊല്ലപ്പെട്ടു

യുക്രൈയിനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 കൊല്ലപ്പെട്ടു. യുക്രൈയിന്‍ തലസ്ഥാനമായ കീവിന് സമീപമാണ് അപടമുണ്ടായത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കിയും ഡെപ്യൂട്ടിയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. അപകടത്തില്‍ 10 കുട്ടികളടക്കം 22 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

യുക്രെയ്‌നിയന്‍ എമര്‍ജന്‍സി സര്‍വീസിന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ബ്രോവറിയിലെ ഒരു നഴ്സറിക്ക് സമീപമാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. നഴ്സറിയിലുണ്ടായിരുന്ന കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അപകടത്തില്‍ ജീവഹാനി സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പൈലറ്റിന്റെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നും ഇതിന് പിന്നില്‍ ദുരൂഹതയൊന്നുമില്ലെന്നുമാണ് പ്രാഥമിക നിഗമനം.

Latest News