Tuesday, November 26, 2024

സുപ്രധാന കണ്ടുപിടിത്തം; ലേസറിന്റെ സഹായത്തോടെ ഇടിമിന്നലിന്റെ പാത മാറ്റി ശാസ്ത്രജ്ഞര്‍

മിന്നലിന്റെ പാത മാറ്റി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍. ബഹിരാകാശത്ത് നിന്ന് വീഴുന്ന മിന്നലിന്റെ പാത ലേസറിന്റെ സഹായത്തോടെ മാറ്റുന്നതിലാണ് ഇവര്‍ വിജയിച്ചത്. ഇടിമിന്നലില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ ഈ സാങ്കേതികവിദ്യ ഫലപ്രദമാണ്. വടക്കുകിഴക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മൗണ്ട് സെയിന്റിന്‍സിന്റെ പര്‍വതങ്ങളില്‍ നിന്ന് ലേസര്‍ വഴി മിന്നലിനെ ആകാശത്തേക്ക് തിരിച്ചുവിട്ടതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിനും സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, കാറ്റാടിപ്പാടങ്ങള്‍, മറ്റ് അവശ്യ കെട്ടിടങ്ങള്‍ എന്നിവ മിന്നലാക്രമണം മൂലമുള്ള കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഇത് വിന്യസിക്കാം. കെട്ടിടങ്ങള്‍ക്ക് പുറമെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, വൈദ്യുതി ലൈനുകള്‍ തുടങ്ങിയ സുപ്രധാന സൗകര്യങ്ങളും സംരക്ഷിക്കപ്പെടുകയും ഓരോ വര്‍ഷവും ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കപ്പെടുകയും ചെയ്യും എന്നതാണ് ഇതിന്റെ നേട്ടം. യൂറോപ്പില്‍ ഏറ്റവുമധികം ഇടിമിന്നല്‍ നാശം വിതച്ച മൗണ്ട് സാന്റിസിലെ ടെലികോം ടവറിലാണ് പരീക്ഷണം നടത്തിയത്.

2021ലെ രണ്ട് പരീക്ഷണത്തില്‍, വളരെ ശക്തിയുള്ള ലേസര്‍ രശ്മികള്‍ സെക്കന്‍ഡില്‍ 1,000 തവണ എന്ന നിരക്കില്‍ ആകാശത്തേക്ക് തൊടുത്തു. ഈ ലേസറിന്റെ ലക്ഷ്യം വൈദ്യുതിയായിരുന്നു. സംവിധാനം സജീവമായിരിക്കെ നാല് തവണ ഇടിമിന്നല്‍ ഗതിമാറി. വൈദ്യുതിയുടെ പാത മാറ്റുന്ന പ്രക്രിയ രേഖപ്പെടുത്താന്‍ ഗവേഷകര്‍ ആദ്യമായി രണ്ട് അതിവേഗ ക്യാമറകളും ഉപയോഗിച്ചു. നേച്ചര്‍ ഫോട്ടോണിക്സ് ജേണലില്‍ ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

Latest News