Tuesday, November 26, 2024

ബ്രിട്ടിഷ് രാജകുമാരി ഡയാനയുടെ പ്രശസ്തമായ പര്‍പ്പിള്‍ ഗൗണ്‍ ലേലത്തിന്

ബ്രിട്ടിഷ് രാജകുമാരി ഡയാനയുടെ പ്രശസ്തമായ പര്‍പ്പിള്‍ ഗൗണ്‍ ലേലത്തിന്. വിടവാങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞിട്ടും ഫാഷന്‍ ലോകത്തുള്‍പ്പെടെ ഡയാന ഇന്നും സജീവ ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ ഡയാന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അവസാന ഫോട്ടോഷൂട്ടില്‍ ധരിച്ച ഗൗണ്‍ ആണ് ഡയാനയെ വീണ്ടും ചര്‍ച്ചകളില്‍ നിറയ്ക്കുന്നത്. ഡീപ് പര്‍പ്പിള്‍ സില്‍ക് വെല്‍വറ്റ് ഡ്രസ്സ് ആണ് അവസാന ഫോട്ടോഷൂട്ടില്‍ ഡയാന ധരിച്ചത്.

ഈ ഗൗണ്‍ ലേലത്തിന് ഒരുങ്ങുകയാണ് എന്നതാണ് ഫാഷന്‍ ലോകത്തെ പുതിയ വാര്‍ത്ത. ബ്രിട്ടീഷ് ഡിസൈനര്‍ വിക്ടര്‍ എഡല്‍സ്‌റ്റൈനാണ് ഈ ബോള്‍ ഗൗണ്‍ ഒരുക്കിയത്. വിക്ടറിന്റെ 1989 ലെ ശരത്കാല കലക്ഷനില്‍ ഭാഗമായ ഈ ഗൗണ്‍ ധരിച്ചാണ് 1991 ലെ ഛായാചിത്രത്തിന് ഡയാന നിന്നത്. 1997ലെ വാനിറ്റി ഫെയര്‍ ഫോട്ടോഷൂട്ടിലും ഡയാന ഈ വസ്ത്രത്തില്‍ തിളങ്ങി. ഇതായിരുന്നു മരണപ്പെടുന്നതിന് മുമ്പ് ഡയാന നടത്തിയ അവസാന ഫോട്ടോഷൂട്ട്.

സോത്‌ബേ ഓക്ഷന്‍ ഹൗസ് ജനുവരി 27ന് ആണ് ലേലം സംഘടിപ്പിക്കുന്നത്. 65 ലക്ഷം മുതല്‍ 97 ലക്ഷം രൂപയ്ക്ക് ഈ ഗൗണ്‍ വിറ്റുപോകും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

 

 

 

Latest News