Monday, November 25, 2024

നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; നയപ്രഖ്യാപനത്തോടെ തുടക്കമാകും

15ാം നിയമസഭയുടെ എട്ടാം സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും. രാവിലെ ഒന്‍പതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചു. ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.

ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ആറ് മുതല്‍ എട്ട് വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. പിന്നീടുള്ള 14 ദിവസം വിവിധ സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 2023-24 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്. മാര്‍ച്ച് 30-നാണ് നിയമസഭ സമ്മേളനം അവസാനിക്കുന്നത്.

തിങ്കളാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനം കഴിഞ്ഞാല്‍ ബുധനാഴ്ച മാത്രമാകും ജനുവരിയില്‍ സഭയുണ്ടാവുക. ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങുന്ന സമ്മേളനം പത്തിന് വീണ്ടും അവധിയ്ലേക്ക് കടക്കും. പിന്നീട് ഫെബ്രുവരി 27-ന് തുടങ്ങി മാര്‍ച്ച് 30 ന് അവസാനിക്കും.

Latest News