Monday, November 25, 2024

ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് പേര് നല്‍കി പ്രധാനമന്ത്രി

പരാക്രം ദിവസില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം. നേതാജിയുടെ ആശയങ്ങള്‍ രാജ്യത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേതാജി കണ്ട സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമ്പോഴാകും ഇന്ത്യ സുസ്ഥിരമാകുക. ഇതിനായ് നേതാജിയുടെ ദര്‍ശനങ്ങള്‍ മുന്‍ നിര്‍ത്തി പ്രയത്‌നിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 21 പേരില്ലാത്ത ദ്വീപുകള്‍ക്ക് പരം വീര്‍ ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് പ്രധാനമന്ത്രി സമ്മാനിച്ചു. മേജര്‍ സോംനാഥ് ശര്‍മ, സുബേദാര്‍ കരം സിംഗ്, മേജര്‍ ഹോഷിയാര്‍ സിംഗ്, ക്യാപ്റ്റന്‍ വിക്രം ഭത്ര, ലെഫ്റ്റനെന്റഅ മനോജ് കുമാര്‍ പാണ്ഡേ തുടങ്ങി 21 പരംവീര്‍ ചക്ര ജേതാക്കളുടെ പേരുകളാണ് ദ്വീപുകള്‍ക്ക് നല്‍കിയത്.

നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപില്‍ നിര്‍മ്മിച്ചിരിക്കുന്ന അദ്ദേഹത്തിന്റ സ്മാരകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

 

Latest News