ഇന്ത്യയില്‍ എയര്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് ആമസോണ്‍. അതിവേഗ ഡെലിവെറി എന്ന ലക്ഷ്യത്തിലാണ് പുതിയ സംവിധാനവുമായി ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ബോയിംഗ് 737-800 വിമാനത്തില്‍ ബംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍സാണ് ആമസോണിനു വേണ്ടി സര്‍വീസുകള്‍ നടത്തുക.
ആദ്യഘട്ടത്തില്‍ ഹൈദരാബാദ്, ബംഗളുരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും ആമസോണ്‍ എയര്‍ സേവനം ലഭിക്കുക. ആമസോണ്‍ എയര്‍ സര്‍വീസ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, യുകെ എന്നീ രാജ്യങ്ങളിലാണ് നേരത്തേ ഈ സര്‍വീസ് ഉണ്ടായിരുന്നത്.
2016 ല്‍ യുഎസ്സിലാണ് ആദ്യമായി ആമസോണ്‍ എയര്‍ സര്‍വീസ് ആരംഭിച്ചത്. അന്ന് 110 വിമാനങ്ങളാണ് കമ്പനി ഇതിനായി ഉപയോഗിച്ചത്. ഇന്ത്യയില്‍ ഇരുപതിനായിരത്തിലധികം പാക്കേജുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കാര്‍ഗോ വിമാനങ്ങളാകും ആദ്യ ഘട്ടത്തില്‍ ഡെലിവറി സര്‍വീസ് നടത്തുക.