ആഗോള തലത്തില്‍ ടെക് കമ്പനികള്‍ കൂട്ട പിരിച്ചുവിടല്‍ തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ 60,000 മുതല്‍ 80,000 വരെ ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
എച്ച് 1 ബി, എല്‍ 1 വിസയിലുള്ളവര്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ സാധ്യത. ഇവര്‍ക്ക് 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും.
മൈക്രോസോഫ്റ്റ്, മെറ്റ, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നായി 51,000 പേരെ പിരിച്ചുവിട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കം.