Monday, November 25, 2024

ബിബിസി ഡോക്യുമെന്ററി, അംബേദ്കര്‍, ഡല്‍ഹി സര്‍വ്വകലാശാലകളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും; നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം

ബിബിസി ഡോക്യുമെന്ററി, ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ ഡല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ പ്രതിഷേധം ഉണ്ടാവുകയും ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്നലെ രാത്രി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

ഇതേസമയം, ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഡോക്യുമെന്ററിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ഡോക്യുമെന്ററി രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്കിയിരുന്നു. ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.

 

 

Latest News