ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്‍പ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇസ്ലാമിക ഭീകരര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ പതിനഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഇറ്റൂരിലെ മൂന്ന് പട്ടണങ്ങളില്‍ ജനുവരി 29 -നാണ് ആക്രമണം നടന്നത്.
ഭീകരര്‍ ആക്രമണം നടത്തിയ പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി സൈന്യം എത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് ആക്രമണം നടന്നത്. ഇസ്‌ളാമിക് സ്റ്റേറ്റിന്റെ സഖ്യകക്ഷികളായ ഭീകരര്‍ സൈനികരുടെ അശ്രദ്ധ മുതലെടുത്ത് ഇറ്റൂരിയിലെ 27-ാം നമ്പര്‍ ദേശീയപാത കടന്നുപോകുന്ന മലമുകളില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് നോര്‍ത്ത് കിബുവിലെ പെന്തക്കോസ്ത് ക്രിസ്ത്യന്‍ പള്ളിയില്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.