Monday, November 25, 2024

പാക്കിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധിക്ക് പുറമേ ഭക്ഷ്യക്ഷാമവും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പാക്കിസ്ഥാനില്‍ അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടയിലാണ് രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയത്.

“രാജ്യത്ത് നെയ്യുടെയും ഭക്ഷ്യ എണ്ണയുടെയും ലഭ്യതയിൽ ദൗര്‍ലഭ്യം നേരിടും. അടുത്ത 20 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളിലാണ് കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകാന്‍ സാധ്യത” കൊരങ്കി അസോസിയേഷന്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി (KATI) പ്രസിഡന്റ് ഷെയ്ഖ് ഉമര്‍ റെഹാന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി കാണുകയോ വേണ്ട ശ്രെദ്ധ ചെലുത്തുകയോ ചെയ്യുന്നില്ല. തുറമുഖങ്ങളില്‍ എത്തിയ ചരക്കുകളുടെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെടുകയാണെന്നും റെഹാന്‍ കുറ്റപ്പെടുത്തി.

പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന ജീവിതചെലവും പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് കൂടാതെ ഭക്ഷ്യക്ഷാമം കൂടി നേരിടേണ്ടി വരുന്നത് കടുത്ത ദുരിതത്തിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി അടിയന്തരമായി ബാങ്കുകള്‍, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് (എല്‍ സി) തുറന്നില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Latest News