സൗദി അറേബ്യയില്‍ വധശിക്ഷാ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) രാജകുമാരന്റെ ഭരണത്തിൻകീഴിലെന്ന് ബ്രിട്ടീഷ് ദേശീയ മാധ്യമമായ ദി ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്തത്.
2015 -നു ശേഷം പ്രതിവര്‍ഷം ശരാശരി 129 വധശിക്ഷകളാണ് എംബിഎസ്-ന്റെ കീഴില്‍ സൗദിയില്‍ നടക്കുന്നത്. 2010 മുതലുള്ള കണക്കുകളെ അപേക്ഷിച്ച് 82% വര്‍ദ്ധനവാണ് ഉണ്ടായതെന്നാണ് ദി ഗാര്‍ഡിയന്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 147 പേരെ വധശിക്ഷക്ക് വിധിച്ചു. മുന്‍ഭരണാധികാരികളെ അപേക്ഷിച്ച് എംബിഎസ്-ന്റെ കീഴില്‍ വധശിക്ഷാ നിരക്ക് ഏകദേശം ഇരട്ടി ആയതായാണ് ഇത് വ്യക്തമാക്കുന്നത്.
നേരത്തെ, കൊലപാതകത്തിനു മാത്രമേ വധശിക്ഷ വിധിക്കുകയുള്ളൂവെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വാക്ക് പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്മാര്‍ക്കും വധശിക്ഷ നടപ്പാക്കിയെന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.