Monday, November 25, 2024

മ്യാന്‍മറില്‍ സൈനിക ഭരണം ആറ് മാസത്തേക്കുകൂടി നീട്ടി

മ്യാന്‍മറിലെ സൈനിക ഭരണം ആറ് മാസത്തേക്കുകൂടി നീട്ടിയതോടെ തെരഞ്ഞെടുപ്പ് പ്രതീക്ഷ അകലെ. മ്യാന്‍മറില്‍ ഓങ് സാന്‍ സൂചി സര്‍ക്കാരിനെ അട്ടിമറിയിലൂടെ പുറത്തോാക്കി സൈന്യം അധികാരം പിടിച്ച് രണ്ടുവര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ആറ് മാസത്തേക്കുകൂടി സൈനിക ഭരണ കാലാവധി നീട്ടിയത്.

രണ്ട് വര്‍ഷം തികയുന്ന ബുധനാഴ്ച ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ നിശബ്ദരായിരുന്ന് പ്രതിഷേധിച്ചിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വിജനമായി. 2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം രാജ്യത്തിന്റെ ഭരണംപിടിച്ചത്. എത്രയും വേഗം ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. എന്നാല്‍ പ്രതിഷേധിക്കുന്നവരെ തടവിലാക്കുകയും സൈനിക കോടതി വധശിക്ഷ വിധിക്കുകയും ചെയ്യുകയാണ്.

Latest News