2023-24 ലെ കേന്ദ്ര ബജറ്റില്‍ അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ വികസന സഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത താലിബാന്, ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അറിയിച്ചു.
ബുധനാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച 2023-24 ലെ കേന്ദ്ര ബജറ്റിലാണ് അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ (24.3 മില്യണ്‍ ഡോളര്‍) വികസന സഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും ഇതേ തുക തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
‘അഫ്ഗാനിസ്ഥാന് ഇന്ത്യ നല്കുന്ന വികസന സഹായങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യും’, താലിബാന്റെ പ്രതിനിധി സുഹൈല്‍ ഷഹീന് വ്യക്തമാക്കി.