Monday, November 25, 2024

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്’ കണ്ടെത്തി

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്’ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് പബ് കണ്ടെത്തിയത്. ഭക്ഷണം തണുപ്പിച്ച് കഴിക്കാന്‍ ഉപയോഗിക്കുന്ന പുരാതന കാലത്തെ ഫ്രിഡ്ജും കണ്ടെത്തിയിട്ടുണ്ട്. ഡ്രോണ്‍ ഫോട്ടോഗ്രാഫി പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് 2019 ലാണ് ഇവിടെ ഖനനം പുനരാരംഭിച്ചത്.

ഓവന്‍, ഇരുന്ന് കഴിക്കാനുള്ള ബെഞ്ചുകള്‍, പുരാതന ഭക്ഷണ അവശിഷ്ടങ്ങള്‍, 5,000 വര്‍ഷം പഴക്കമുള്ള മുറി എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ലഗാഷ് ഒരു പുരാതന നഗര സംവിധാനം നിലനിന്നിരുന്ന പ്രദേശമായിരുന്നു. അല്‍-ഹിബ എന്നതാണ് പുതിയ പേര്. അടുപ്പ്, ഫ്രിഡ്ജ് എന്നിവ കൂടാതെ ഡസന്‍ കണക്കിന് പാത്രങ്ങളും കണ്ടെത്തിയവയില്‍പ്പെടുന്നു.

വിശാലമായ മുറ്റം ഔട്ട്ഡോര്‍ ഡൈനിംഗ് ഏരിയയാണെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞരുടെ നിഗമനം. ആളുകള്‍ക്ക് ഇരുന്ന് മദ്യപിക്കാനും മീന്‍ വിഭവങ്ങള്‍ കഴിക്കാനും കഴിയുന്ന ഒരു പൊതുസ്ഥലം ഉണ്ടെന്നതിനാല്‍ രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തിന് കീഴിലല്ലെന്നതിന് തെളിവ് നല്‍കുന്നതായും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

 

Latest News