നാസയുമായി ചേര്‍ന്ന് ഐഎസ്ആര്‍ഒ നിര്‍മിച്ച ഭൗമനിരീക്ഷണ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ത്യയില്‍നിന്ന്. നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ (നിസാര്‍) സെപ്റ്റംബറില്‍ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. വിക്ഷേപണത്തിനായി ഇത് അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിക്കും.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് കൃത്രിമോപഗ്രഹത്തിന്റെ അന്തിമ വൈദ്യുത പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വെള്ളിയാഴ്ച നാസയുടെ കലിഫോര്‍ണിയയിലെ ജെറ്റ് പൊപ്പല്‍ഷന്‍ ലാബോറട്ടറിയിലെത്തി.
എസ്യുവിയുടെ വലുപ്പത്തിലുള്ള നിസാര്‍ പേടകം പ്രത്യേക കണ്ടെയ്നറില്‍ വിമാനമാര്‍ഗമാണ് ബംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ എത്തിക്കുക. 2014ലാണ് 2800 കിലോ ഭാരമുള്ള സാറ്റലൈറ്റിന്റെ നിര്‍മാണം ആരംഭിച്ചത്.