കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്. ഗ്ലോബല്‍ ക്ലൈമറ്റ് റെസിലിയന്‍സ് ഫണ്ടാണ് ഹിലരി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ കുട ഗ്രാമ സമീപത്തെ ഉപ്പുപാട തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹിലരി ക്ലിന്റണ്.
‘ഇന്ന്, ക്ലിന്റണ് ഗ്ലോബല്‍ ഇനിഷ്യേറ്റീവ്, അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്, എസ്ഇഡബ്ല്യുഎ( സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്), മറ്റ് സംഘടനകള്‍ എന്നിവയ്ക്കൊപ്പം, സ്ത്രീകള്‍ക്കായി 50 ദശലക്ഷം ഡോളര്‍ ഗ്ലോബല്‍ ക്ലൈമറ്റ് റെസിലിയന്‍സ് ഫണ്ട് ഞാന്‍ പ്രഖ്യാപിക്കുന്നു,’ ക്ലിന്റണ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ സ്ത്രീകള്‍ക്കും സമൂഹത്തിനും ഈ ഫണ്ടിലൂടെ കഴിയും ഇത് ഉപജീവന മാര്‍ഗത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും ക്ലിന്റണ് കൂട്ടിച്ചേര്‍ത്തു.