Thursday, January 23, 2025

തുർക്കി – സിറിയ ഭൂകമ്പം; ദുരന്തബാധിതർക്കായി പ്രാർത്ഥന ആവശ്യപ്പെട്ട് മാർപാപ്പ

തുർക്കിയിലും സിറിയയിലുമുണ്ടായ വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായവർക്കായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പായും പ്രാദേശിക സഭാനേതാക്കളും അഭ്യർത്ഥിച്ചു.

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനത്തിൽ ഏകദേശം 1,700 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ട്. വരുംമണിക്കൂറുകളിൽ മരണസംഖ്യ ഇനിയും ഉയരും എന്ന കണക്കുകൂട്ടലിലാണ് ഈ രാജ്യങ്ങളിലെ രക്ഷാപ്രവർത്തകർ.

ദുഃഖിതനായ ഫ്രാൻസിസ് മാർപാപ്പ, തുർക്കിയിലെയും സിറിയയിലെയും അപ്പോസ്തോലിക പുരോഹിതന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച ടെലിഗ്രാമിൽ, പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. “രക്ഷാപ്രവർത്തകർ, പരിക്കേറ്റവരുടെ പരിചരണത്തിലും തുടർന്നുവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദൈവികമായ ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ദാനങ്ങളാൽ നിലനിൽക്കാൻ നമുക്ക് പ്രാർത്ഥിക്കാം” – പാപ്പാ ആഹ്വാനം ചെയ്തു.

Latest News