Thursday, January 23, 2025

നിര്‍മ്മിത ബുദ്ധിയുടെ സഹായം തേടി വിദ്യാര്‍ത്ഥികള്‍; ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ പരമ്പരാഗത പരീക്ഷ ശൈലിയിലേക്ക് മാറുന്നു

പരീക്ഷകളെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിതബുദ്ധിയുടെ സഹായം തേടുന്നത് തുടര്‍ക്കഥയായതോടെ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ പരമ്പരാഗത പരീക്ഷ ശൈലിയിലേക്ക് മാറുന്നു. രാജ്യത്തുടനീളമുള്ള പ്രധാന സര്‍വകലാശാലകള്‍ പുതിയ നിയമങ്ങള്‍ പാസാക്കുകയും പല സര്‍വകലാശാലകളും പേപ്പറും പേനയും ഉപയോഗിച്ചുള്ള പരീക്ഷ രീതിയിലേക്ക് മാറാന്‍ തീരുമാനിച്ചെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന ChatGPT പോലുള്ള നിര്‍മ്മിത ബുദ്ധിയുടെ സഹായം വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികീലമായി ബാധിക്കുന്നെന്ന് കണ്ടാണ് നടപടി. 2023ല്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ പേനയും പേപ്പറും ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയിലേക്ക് മാറ്റുമെന്ന് രാജ്യത്തെ എട്ട് പ്രമുഖ സര്‍വ്വകലാശാലകളുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഡോ. മാത്യു ബ്രൗണ്‍ പറഞ്ഞു. സര്‍വ്വകലാശാലകള്‍ നിര്‍മ്മിത ബുദ്ധിയുടെയുടെ വൈദഗ്ദ്ധ്യത്തെ മുന്‍കൂട്ടി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പഠനത്തെ സഹായിക്കാന്‍ നിര്‍മ്മിത ബുദ്ധിക്ക് കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. ഭാവിയില്‍ ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഭാഗമായി ഇവ മാറുകയും ചെയ്യും. അതിനാല്‍ നിര്‍മ്മിത ബുദ്ധി നിയമപരമായി ഉപയോഗിക്കണമെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും സര്‍വകലാശാല വക്താവ് കൂട്ടിചേര്‍ത്തു.

Latest News