ഇസ്താംബൂൾ : 5000ത്തോളം പേരുടെ ജീവൻ നഷ്ടമായ തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അത്സുവിനെ കണ്ടെത്തി. ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് താരത്തെ കണ്ടെത്തിയത്. താരത്തിന്റെ കാലിന് ഗുരുതര പരിക്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ടു പോയ അത്സുവിനെ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അത്സുവിനെ കൂടാതെ ഹതായ്സ്പോർ ക്ലബിന്റെ ഡയറക്ടർ താനേർ സാവുത്തിനെയും ടീമിലെ ഏതാനും സഹതാരങ്ങളേയും ഭൂകമ്പത്തിൽ കാണാതായിരുന്നു. രക്ഷാ പ്രവര്‍ത്തകരുടെ ഏറെ നേരത്തെ ശ്രമകരമായ
ദൗത്യത്തിനൊടുവിലാണ് അത്സുവിനെ കണ്ടെത്തിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ക്ലബ് അറിയിച്ചു.
ന്യുകാസില്‍, എവര്‍ട്ടണുകള്‍ക്കായി പ്രീമിയര്‍ ലീഗില്‍ കളിച്ച അത്സു 2022 സെപ്റ്റംബറിലാണ് തർക്കിഷ് ക്ലബിനൊപ്പം ചേരുന്നത്. കഴിഞ്ഞ ദിവസവും ടീമിനു വേണ്ടി ഇറങ്ങിയ താരം അവസാന വിസിലിന് തൊട്ടുമുമ്പ് ഫ്രീകിക്ക് ഗോളാക്കി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു. ഈ ആഘോഷം പൂർത്തിയാകും മുൻപെയാണ് രാജ്യത്തെയും അയൽരാജ്യമായ സിറിയയെയും നടുക്കി വൻഭൂചലനമുണ്ടാകുന്നതും ഇവർ താമസിച്ച കെട്ടിടം തകർന്നുവീഴുന്നതും.