പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
‘ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ മൃഗങ്ങളോടുള്ള സ്നേഹം വളര്‍ത്തുക എന്നതാണ്. പൊതുജനം പശുവിന്റെ ഗുണങ്ങള്‍ അറിയുന്നത് പ്രോത്സാഹിപ്പിക്കണം. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തില്‍ ജനങ്ങള്‍ പതിയെ നമ്മുടെ സംസ്കാരത്തില്‍ നിന്ന് അകലുകയാണ്. യോഗാ ഡേ ആചരിക്കുന്നത് പോലെ കൗ ഹഗ് ഡേയും ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് മൃഗ സംരക്ഷണ വകുപ്പ്’- അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ലീഗല്‍ അഡൈ്വസര്‍ ബിക്രം ചന്ദ്രവര്‍ഷി പറഞ്ഞു.
ഇന്ത്യന്‍ സംസ്കാരത്തിന്റെ നെട്ടെല്ലാണ് പശുവെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. അമ്മയെ പോലെ നമ്മെ പരിപാലിക്കുന്നതിനാല്‍ പശുവിനെ ‘കാമധേനു’, ‘ഗോമാത’ എന്നിങ്ങനെയാണ് വിളിക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.