Tuesday, November 26, 2024

ഭൂകമ്പം മറയാക്കി ജയിലില്‍ തടവുകാരുടെ കലാപം; 20 ഓളം ഐഎസ് ഭീകരര്‍ ജയില്‍ചാടി

തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ജയിലില്‍ തടവുകാരുടെ കലാപം. ഇസ്ലാമിക് സ്്റ്റേറ്റ് ഭീകരരടക്കം 20 പേര്‍ ജയില്‍ ചാടിയതായാണ് വിവരം. വടക്കു പടിഞ്ഞറാന്‍ സിറിയയിലെ രജോയ്ക്ക് അടുത്തുള്ള ജയിലില്‍ നിന്നാണ് തടവുകാര്‍ ജയില്‍ചാടിയത്. ഈ ജയിലില്‍ ഏകദേശം 2,000 തടവുകാരാണ് ഉള്ളത്. ഇതില്‍ 1,300 പേരും ഐഎസ് ഭീകരരാണ്.

സിറിയന്‍ തുര്‍ക്കി അതിര്‍ത്തി പ്രദേശത്തെ ബ്ലാക്ക് പ്രിസണ്‍ എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് തടവുകാര്‍ കലാപമുണ്ടാക്കിയത്. അതിശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് ജയിലിന്റെ ഭിത്തികള്‍ക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായി. ഈ അവസരത്തിലാണ് തടവുകാര്‍ പുറത്ത് ചാടാന്‍ ശ്രമിച്ചതും കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയതും. ഇവര്‍ ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഭീകരരെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്ക് ഭീകരര്‍ വന്‍തോതില്‍ സഹായം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

2011 മുതല്‍ വടക്കന്‍ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരും വിമതരും തമ്മില്‍ നടക്കുന്ന ആഭ്യന്ത യുദ്ധം ദുരന്തസാഹചര്യത്തിലും തുടരുകയാണ്. അഞ്ച് ലക്ഷത്തോളം പേരാണ് ഈ യുദ്ധത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ധാരാളം പേര്‍ അയല്‍രാജ്യമായ തുര്‍ക്കിയിലേയ്ക്ക് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 

 

Latest News