Thursday, January 23, 2025

പട്ടിണി രൂക്ഷം; അഫ്ഗാനിലെ 10000 കുടുംബങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ ധനസഹായം

അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ കുടുംബങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ അഭയാര്‍ത്ഥികള്‍ക്കായി നല്‍കുന്ന ധനസഹായം കൈമാറി. യുഎന്നിന്റെ അഫ്ഗാനിസ്ഥാനിലെ ഹൈക്കമ്മീഷന്‍ മുഖാന്തരമാണ് സഹായം കൈമാറിയത്. ഓരോ കുടുംബത്തിനും 50,000 അഫ്ഗാനിയാണ് സഹായം ലഭിച്ചത്.

47,700 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്നതായും രാജ്യത്തെ പൗരന്‍മാര്‍ക്ക് സഹായം നല്‍കേണ്ടത് കടമയാണെന്നും ഹെറാത്തിലെ അഭയാര്‍ത്ഥി പുനരധിവാസ വിഭാഗം മേധാവി അബ്ദുള്‍ ഗഫൂര്‍ ജലാല്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് വരുമാനമില്ലെന്നും ജനങ്ങള്‍ ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്നും ദരിദ്രരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭ നല്‍കുന്ന സഹായം വലിയൊരു ആശ്വാസമാണെന്നും ധനസഹായം കൈപ്പറ്റിയ ഒരു പ്രദേശവാസി പ്രാദേശിക മാദ്ധ്യമത്തോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഎന്‍ ജനറല്‍ സെക്രട്ടറി അന്റണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അഫ്ഗാന്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അടിസ്ഥാന അവകാശങ്ങള്‍ താലിബാന്‍ ഭരണകൂടം ചവിട്ടിമെതിക്കുകയാണന്നും സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി അവര്‍ക്ക് ജീവിക്കേണ്ടിവരുന്നത് വളരെ പരിതാപകരമായ കാര്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

 

Latest News