Thursday, January 23, 2025

തുര്‍ക്കിക്ക് സഹായവുമായി തായ്വാന്‍; പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിലേക്ക്

തുര്‍ക്കിക്ക് ആശ്വാസവുമായി തായ്വാന്‍. തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്വെനും വൈസ് പ്രസിഡന്റ് വില്യം ലായിയുമാണ് തുര്‍ക്കിക്ക് സഹായ ഹസ്തവുമായി എത്തിയത്. ഇരുവരും ഒരു മാസത്തെ ശമ്പളം തുര്‍ക്കി ഭൂകമ്പ ദുരിതാശ്വാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു.

തായ്വാന്‍ പ്രസിഡന്റിന്റെ കാര്യാലയമാണ് ഇരുവരുടെയും ശമ്പളം തുര്‍ക്കി ഭൂകമ്പ ദുരിതാശ്വാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. തായ്പെയിയിലെ തുര്‍ക്കി എംബസി സന്ദര്‍ശിച്ച സായ് ഓഫിസില്‍ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

തുര്‍ക്കിയിലെ ദുരിതാശ്വാസ പ്രവൃത്തികള്‍ക്കായി നേരത്തെ തായ്വാന്‍ രണ്ട് മില്യന്‍ ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് ദുരന്ത നിവാരണ സംഘത്തെ തുര്‍ക്കിയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

 

 

Latest News