ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിക്കും സിറിയയ്ക്കും സഹായവുമായി ഇന്ത്യയുടെ ഏഴാം വിമാനവും അദാനി വിമാനത്താവളത്തിലെത്തി. മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യസാധനങ്ങളും ഉള്‍പ്പെടെയുളള വസ്തുക്കളുമായാണ് വ്യോമസേനയുടെ ‘IAF C 17 ഗ്ലോബ് മാസ്റ്റർ’ വിമാനം പുലര്‍ച്ചെ ലാന്‍ഡ് ചെയ്തത്. ഓപ്പറേഷന്‍ ദോസ്തിന്‍റെ ഭാഗമായി ഇന്ത്യ നല്‍കുന്ന സഹായങ്ങളുടെ തുടര്‍ച്ചയാണ് ഇതും.
സിറിയന്‍ ഭൂകമ്പബാധിതര്‍ക്ക് 24 ടണ്ണും തുര്‍ക്കിക്കായി 13 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമാണ് ഇന്ന് ഇന്ത്യ എത്തിച്ചത്. തുര്‍ക്കിയിലെ ഇസ്‌കെന്‍ഡറുണിലുള്ള 60 പാരാ ഫീല്‍ഡ് ഹോസ്പിറ്റലിലേക്കുള്ള വെന്റിലേറ്റര്‍ മെഷീനുകള്‍, അനസ്‌തേഷ്യ മെഷീനുകള്‍, മറ്റ് ഉപകരണങ്ങള്‍, മരുന്നുകൾ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ ഭൂചലനത്തിന് പിന്നാലെ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ തുര്‍ക്കിക്കും, സിറിയയ്ക്കും അടിയന്തര ദുരിതാശ്വാസ സഹായം നല്‍കിയിരുന്നു.
ഇത് കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്ന് എന്‍ഡിആര്‍ഫിന്‍റെ റെസ്ക്യൂ ഡോഗ് സ്ക്വാഡും, ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘവും ഉൾപ്പടെ മൂന്നു സംഘത്തേയും ദുരന്ത മുഖത്തേയ്ക്ക് അയച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ആര്‍മി ആശുപത്രിയില്‍ പ്രതിദിനം 400 രോഗികളാണ് ചികിത്സയിലുള്ളത്.