രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജോണ്‍ ബര്‍ല. രാഷ്ട്രനിര്‍മ്മാണത്തിനായി നിരവധി സംഭാവനകള്‍ ക്രൈസ്തവ സമൂഹം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നാഗാലാന്‍ഡിലെ ദിമാപൂരില്‍ നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് മുമ്പും അതിന് ശേഷവും തങ്ങള്‍ നടത്തിയ സംഭാവനകളെക്കുറിച്ച് രാജ്യത്തെ അറിയിക്കാന്‍ സമൂഹത്തിലെ ക്രിസ്ത്യാനികള്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹം നിര്‍മ്മിച്ച സ്ഥാപനങ്ങളില്‍ ആളുകള്‍ പഠിച്ച് ഐഎഎസുകാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും രാഷ്ട്രീയ നേതാക്കളും വരെയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളും ആശുപത്രികളും ആശ്രമങ്ങളും സ്വാതന്ത്ര്യത്തിന് മുമ്പ് ക്രൈസ്തവര്‍ നിര്‍മ്മിച്ചു. ഇത് വരെ രാജ്യത്തെ ജനങ്ങള്‍ക്ക് സേവനം ചെയുകയായിരുന്നു അവര്‍. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അവര്‍ക്ക് ബഹുമാനം ലഭിച്ചില്ല, എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെല്ലെന്നും ജനങ്ങളെ പറഞ്ഞ് മനസിലാക്കാനുളള ഉത്തരവാദിത്തം തനിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.