Monday, November 25, 2024

‘തുര്‍ക്കിക്ക് നഷ്ടമായത് 31,600 പേരെ’; വികാരനിര്‍ഭരനായി തുര്‍ക്കി പ്രസിഡന്റ്

രാജ്യം നേരിട്ട കൊടിയ ദുരന്തത്തില്‍ തുണയായി നിന്ന മുഴുവന്‍ രാജ്യങ്ങളെയും മനുഷ്യരെയും നന്ദിയോടെ സ്മരിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റിസപ്പ് തയിപ്പ് എര്‍ദോഗന്‍ പറഞ്ഞു. ദുബായില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഓണ്‍ലൈനായി നടത്തിയ പ്രഭാഷണത്തില്‍ ഭൂകമ്പത്തിന്റെ കെടുതികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസാധ്യമായ എല്ലാ നടപടികളും ദുരിതബാധിതര്‍ക്കായി തുടരുമെന്നും എര്‍ദോഗന്‍ വ്യക്തമാക്കി. 31,600 പേരെയാണ് തുര്‍ക്കിക്ക് നഷ്ടമായത്. നൂറുകണക്കിനാളുകളെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിയില്‍ നിന്ന് രക്ഷപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ലക്ഷങ്ങള്‍ക്ക് താല്‍ക്കാലിക പാര്‍പ്പിട സൗകര്യം ഒരുക്കാന്‍ സാധിച്ചു. യുഎഇ ഉള്‍പ്പെടെ ലോക രാജ്യങ്ങളുടെ ശക്തമായ ഇടപെടലും സഹായവുമാണ് ദുരിതബാധിതര്‍ക്ക് തുണയായതെന്നും എര്‍ദോഗന്‍ ചൂണ്ടിക്കാട്ടി. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത്. ലോകരാജ്യങ്ങളുടെ ഉദാരമായ സഹായഹസ്തം ഒരു കാലത്തും തുര്‍ക്കി മറക്കില്ലെന്നും വീഡിയോ സന്ദേശത്തില്‍ വികാരനിര്‍ഭരനായി അദ്ദേഹം പറഞ്ഞു.

 

Latest News