Monday, November 25, 2024

തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി ലോകശ്രദ്ധ നേടിയ ദുവാങ്‌പെച്ച് പ്രോംതെപ്‌ അന്തരിച്ചു

തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി ലോകശ്രദ്ധ നേടിയ വൈല്‍ഡ് ബോര്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ദുവാങ്‌പെച്ച് പ്രോംതെപ്‌ അന്തരിച്ചു. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ പ്രോംതെപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 17 വയസായിരുന്നു.

ബ്രിട്ടണിലെ ബ്രൂക്ക് ഹൗസ് ഫുഡ്ബോള്‍ അക്കാദമിയിലാണ് പ്രോംതെപ്‌ പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് താരം അക്കാദമിയില്‍ ചേര്‍ന്നത്. കഴി‍ഞ്ഞ ദിവസം പരിശീലനത്തിന് ശേഷം ലെയ്സെസ്റ്റര്‍ഷറിലെ താമസസ്ഥലത്ത് പ്രോംതെപിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ തലക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2018 ജൂണില്‍ ഫുട്ബോള്‍ പരിശീലനം കഴിഞ്ഞു മടങ്ങും വഴിയാണ് പ്രോംതെപ് ഉള്‍പ്പടെ 12 പേരും പരിശീലകനും താം ലുവാങ് ഗുഹയില്‍ കയറിയത്. പിന്നാലെ വെള്ളം നിറയുകയും ഗുഹയില്‍ ഇവര്‍ കുടുങ്ങുകയുമായിരുന്നു. ഈ സംഭവം രാജ്യന്തരതലത്തില്‍ വാര്‍ത്തയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരെ പുറത്ത് എത്തിച്ചത്. ഗുഹയില്‍ നിന്നും പുറത്തിറങ്ങിയ പ്രോംതെപിന്‍റെ ചിരിക്കുന്ന മുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest News