തുര്‍ക്കിയിലെ തുടര്‍ ഭൂചലനങ്ങളെ തുടര്‍ന്ന് ഗ്രാമങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുര്‍ക്കിയിലുണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങളെ തുടര്‍ന്ന് ഹതായിലെ ടര്‍ക്കിഷ് ഗ്രാമമായ ഡെമിര്‍കോപ്രു രണ്ട് ഭൂപ്രദേശമായി വിഭജിക്കപ്പെട്ടു. പ്രദേശത്ത് വിള്ളലുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്രാമം രണ്ടായി വിഭജിക്കപ്പെട്ടത്.
11 പ്രവിശ്യകളില്‍ ഉണ്ടായിരുന്ന തുര്‍ക്കിയില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് 40,402 ആളുകള്‍ മരണപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. ആയിരത്തോളം ആളുകള്‍
താമസിക്കുന്ന ഡെമിര്‍കോപ്രു ഗ്രാമത്തിലെ കെട്ടിടാവശിഷിടങ്ങളും, നടപ്പാതകളും തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ വിള്ളലുകള്‍ രൂപപ്പെടുകയും ഗ്രാമം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുകയായുരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ വന്‍ഭൂചലനമാണ് തെക്കുകിഴക്കന്‍ തുര്‍ക്കിയിലും സിറിയയുടെ പല ഭാഗങ്ങളിലും നാശം വിതച്ചത്. തുടര്‍ന്ന് ചെറുതും വലുതുമായ ഇരുന്നൂറോളം തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടാകുകയായിരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ വന്‍ഭൂചലനമാണ് തെക്കുകിഴക്കന്‍ തുര്‍ക്കിയിലും സിറിയയുടെ പല ഭാഗങ്ങളിലും നാശം വിതച്ചത്. തുടര്‍ന്ന് ചെറുതും വലുതുമായ ഇരുന്നൂറോളം തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടാകുകയായിരുന്നു. ഗ്രാമത്തിലെ വീടുകള്‍ നാല് മീറ്റര്‍ മണ്ണിനടിയില്‍ മുങ്ങികിടക്കുകയാണ്. ഡെമിര്‍കോപ്രുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഹതായ് പ്രവിശ്യയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.