Tuesday, November 26, 2024

വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജനനത്തീയതി തിരുത്താനാകില്ല: സുപ്രീംകോടതി

ഔദ്യോഗിക ജീവിതത്തിന്റെ അവസാനം സര്‍വീസ് രേഖയിലെ ജനനതീയതി തിരുത്തണമെന്ന് ജീവനക്കാര്‍ക്ക് ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീംകോടതി.

സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്സ് ലിമിറ്റഡ് കമ്പനി ജീവനക്കാരന്‍ വിരമിക്കുന്നതിനുമുമ്പ് ജനനതീയതി തിരുത്തണമെന്ന് ആവശ്യപ്പെട്ടത് കമ്പനി തള്ളിയിരുന്നു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയില്‍നിന്ന് ജീവനക്കാരന്‍ അനുകൂല വിധി നേടി. കമ്പനി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

അതേസമയം, ഈ കേസില്‍ ജീവനക്കാരന്‍ ജോലിയില്‍ ചേര്‍ന്നപ്പോള്‍ നല്‍കിയ ജനനതീയതി കൃത്യമായിരുന്നെന്നും പിന്നീട് അദ്ദേഹമറിയാതെ പിശകുണ്ടാവുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, ജനനതീയതി തിരുത്തണമെന്ന ജീവനക്കാരന്റെ ആവശ്യം ശരിവച്ച ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

Latest News