യുക്രെയ്ന് യുദ്ധത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും കുറ്റപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. യുക്രൈന് പിന്നില്‍ പാശ്ചാത്യ രാജ്യങ്ങളാണ്. യുദ്ധത്തെ പ്രാദേശിക പ്രശ്നമെന്ന് വിശേഷിപ്പിച്ച റഷ്യന്‍ പ്രസിഡന്റ്, പാശ്ചാത്യ രാജ്യങ്ങള്‍ ഇതിനെ ആഗോള പ്രശ്നമാക്കിയെന്നും കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കീവ് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് പുടിന്റെ പാര്‍ലമെന്റിലെ പ്രസ്താവനകള്‍.
യുക്രൈയ്ന് അധിനിവേശത്തിന് ഒരു വര്‍ഷമാകാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് റഷ്യന്‍ പ്രസിഡന്റ് പാര്‍ലമെന്റിന്റെ സംയുക്ത സഭയെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്തത്. യുക്രെയ്ന് യുദ്ധത്തെ മുന്‍ നിര്‍ത്തി രൂക്ഷ വിമര്‍ശനമാണ് പുടിന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മേല്‍ നടത്തിയത്.
നാറ്റോ തങ്ങളുടെ അതിര്‍ത്തി റഷ്യ വരെ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരായ പ്രതിരോധമാണ് റഷ്യ നടത്തുന്നതെന്നും പുടിന് പറഞ്ഞു. റഷ്യയുടെ യുദ്ധം യുക്രൈയ്ന് എതിരല്ലെന്നും കീവ് ഭരണകൂടത്തിന് എതിരെയാണെന്നും പുടിന് കൂട്ടിച്ചേര്‍ത്തു. സമാധാനപരമായി യുക്രൈയ്നുമായുള്ള പ്രശ്നം പരിഹരിക്കാന്‍ റഷ്യ തയ്യാറായിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും സ്ഥിതിഗതികള്‍ മാറിപ്പോയെന്നും പുടിന് പാര്‍ലമെന്റില്‍ അറിയിച്ചു.