Monday, November 25, 2024

ന്യൂനമര്‍ദം; മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് (ഫെബ്രുവരി 26) ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി രൂപപ്പെടാന്‍ സാധ്യതയുള്ള ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി മാറാനും തുടര്‍ന്ന് ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനുമാണ് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറയുന്നു.

മാര്‍ച്ച് 2,3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Latest News