Monday, November 25, 2024

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ നിയമപരമായി നിരോധിച്ച ആദ്യ അമേരിക്കന്‍ നഗരമായി സിയാറ്റില്‍

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ നിയമപരമായി നിരോധിച്ച ആദ്യ അമേരിക്കന്‍ നഗരമായി സിയാറ്റില്‍. വോട്ടിങ്ങിലൂടെയാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനുള്ള നിയമത്തിന് അംഗീകാരമായത്. ജോലിസ്ഥലങ്ങളിലും, ടെക് മേഖലയിലും രാജ്യമെമ്പാടുള്ള നഗരങ്ങളിലും ജാതി വിവേചനം നിലനില്‍ക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഏതെങ്കിലുമൊരു സമുദായത്തെ ഒറ്റപ്പെടുത്താനല്ല ഈ ഓര്‍ഡിനന്‍സ് എന്നും ജാതി വിവേചനം ദേശീയവും മതപരവുമായ അതിരുകളെല്ലാം മറികടന്ന് വ്യാപിച്ചതായും സോഷ്യലിസ്റ്റും സിറ്റി കൗണ്‍സിലിലെ ഏക ഇന്ത്യന്‍-അമേരിക്കന്‍ അംഗവുമായ ക്ഷമ സാവന്ത് പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിരുദ്ധമാക്കാന്‍ ആവശ്യപ്പെട്ടും, ജന്മസ്ഥലമോ വംശമോ അടിസ്ഥാനമാക്കി ആളുകളോട് വിവേചനം കാണിക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടിയും അമേരിക്കയിലെ പ്രവാസി കൂട്ടായ്മകള്‍ ശബ്ദമുയര്‍ത്തിയിരുന്നു.

എന്നാല്‍ ഇത്തരം നിയമനിര്‍മാണങ്ങള്‍ ഒരു പ്രത്യേക സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് വാദിച്ച് രാജ്യത്തെ ചില ഹൈന്ദവ സമൂഹം രംഗത്തെത്തിയിരുന്നു. എന്നാല്‍ ജാതി വിവേചനം ദേശീയതയുടെയും, മതത്തിന്റെയും അതിര്‍വരമ്പുകള്‍ കടക്കുകയാണെന്നും ഇത്തരം നിയമങ്ങളില്ലാതെ യുഎസില്‍ ജാതി വിവേചനം നേരിടുന്നവര്‍ക്ക് സംരക്ഷണം ലഭിക്കില്ലെന്നും നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

 

 

Latest News