Monday, November 25, 2024

ഒന്നാംതീയതിയും മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി, ടൂറിസം മേഖലകളില്‍ കൂടുതല്‍ മദ്യശാലകള്‍; സംസ്ഥാനത്തെ മദ്യനയത്തില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചന

ഒന്നാംതീയതിയും മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കി സംസ്ഥാനത്തെ മദ്യനയത്തില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചന. പുതിയ മദ്യനയത്തില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചേക്കും. ഒന്നാം തീയതിയുള്ള മദ്യശാലകളുടെ അവധി എടുത്തുകളയും. കള്ളുഷാപ്പുകള്‍ക്കു ആരാധാനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി കുറയ്ക്കണമെന്ന ശുപാര്‍ശയും പരിഗണിച്ചേക്കും. മാര്‍ച്ച് 25 നു മുന്‍പ് പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കാം.

ടൂറിസം മേഖലകളില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കണമെന്ന വകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നീക്കം. കള്ളുഷാപ്പുകള്‍ക്കും , ബാറുകള്‍ക്കും അനുമതി ലഭിച്ചേക്കും. ഗുണനിലവാരം ഉറപ്പാക്കുന്നവര്‍ക്കു മാത്രമാകും ലൈസന്‍സ് പുതുക്കി നല്‍കുന്നതും. ഒന്നാം തീയതിയിലെ അവധി എടുത്തുമാറ്റണമെന്നു മന്ത്രിതല ചര്‍ച്ചയില്‍ ബവ്‌കോയും ബാറുടമകളും ആവശ്യപ്പെട്ടിരുന്നു. അശാസ്ത്രീയ അവധി കാരണം കരിചന്തയില്‍ മദ്യം വില്‍ക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടികാട്ടിയിരുന്നു. ഇതി പരിഗണിച്ചാകും സര്‍ക്കാര്‍ തീരുമാനം.

ഔട്്‌ലെറ്റുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് യൂണിഫോമും ഏര്‍പ്പെടുത്തിയേക്കും. ബവ്‌റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ കശുമാങ്ങ, വാഴപ്പഴം, ജാതിക്ക, പൈനാപ്പിള്‍ എന്നിവയില്‍ നിന്നു വൈന്‍ ഉല്‍പാദിപ്പിക്കാനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്. ഐ.ടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് കമ്പനി ഉടമസ്ഥതയില്‍ ബിയര്‍ പാര്‍ലറുകള്‍ നടത്താനുള്ള അനുമതിയാലോചനയും സജീവമായുണ്ട്.

 

 

 

 

 

 

 

 

 

 

 

Latest News