Wednesday, November 27, 2024

ഭൂകമ്പ ബാധിത രാജ്യമായ തുര്‍ക്കി സന്ദര്‍ശിച്ച് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ തലവന്‍ ഹുസ്സിന്‍ ഇബ്രാഹിം താഹ

ഭൂകമ്പ ബാധിത രാജ്യമായ തുര്‍ക്കി സന്ദര്‍ശിച്ച് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ തലവന്‍ ഹുസ്സിന്‍ ഇബ്രാഹിം താഹ. രാജ്യത്തെ 11ഓളം നഗരങ്ങളെ ബാധിച്ച ഭൂകമ്പത്തെ കുറിച്ച് തുര്‍ക്കി ധനകാര്യമന്ത്രി നുറിദ്ദീന്‍ നെബാറ്റിയുള്‍പ്പടെയുള്ള ഉന്നത പ്രതിനിധി സംഘവുമായി ഒഐസി തലവന്‍ വിശദമായ ചര്‍ച്ച നടത്തി.

തുര്‍ക്കിയിലെ വടക്കന്‍, മധ്യമേഖലകളിലെ നഗരങ്ങളെയാണ് ഭൂകമ്പം താറുമാറാക്കിയത്. ഭൂകമ്പത്തില്‍ തുര്‍ക്കി ജനതക്ക് താഹ അനുശോചനമറിയിച്ചു. ഭൂകമ്പത്തിന്റെ ദുരന്ത ഫലം അനുഭവിക്കുന്ന ഗാസിയന്‍ടെപ് പ്രദേശവും താഹ സന്ദര്‍ശിച്ചു. ഇസ്ലാമിക ലോകവും ഒഐസിയും ഭൂകമ്പ ദുരന്തത്തില്‍ തുര്‍ക്കി ജനതയോടൊപ്പമുണ്ടെന്ന് ഒഐസി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.

ഒഐസി തലവന്റെ തുര്‍ക്കി സന്ദര്‍ശനത്തിലും തുര്‍ക്കി ജനതക്ക് ദുരന്തത്തില്‍ പിന്തുണ നല്‍കിയതിനും ധനകാര്യമന്ത്രി നെബാറ്റി ഒഐസി തലവനെ പ്രശംസിച്ചു.

Latest News