Wednesday, November 27, 2024

റഷ്യക്കുമേല്‍ ഉപരോധ യുദ്ധം

യുക്രയ്നെതിരായ സൈനികനീക്കം ഒരു വര്‍ഷം പിന്നിടുമ്പോള്‍ റഷ്യക്കെതിരായ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈയ്ന്‍ സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെയാണ് പ്രഖ്യാപനം. റഷ്യയുടെ ലോഹ, ഖനന മേഖലകളെയും ധനസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധം. 250 വ്യക്തികളും റഷ്യന്‍ കമ്പനികളും ഉപരോധ പട്ടികയിലുണ്ട്. ആയുധക്കച്ചവടക്കാര്‍, ആയുധനിര്‍മാണവുമായി ബന്ധമുള്ള സാങ്കേതിക കമ്പനികള്‍ എന്നിവയുടെമേലും ഉപരോധം ഏര്‍പ്പെടുത്തി.

ഉപരോധത്തെ മറികടക്കാന്‍ റഷ്യയെ സഹായിച്ച വിദേശ സ്ഥാപനങ്ങള്‍ക്കും ഉപരോധമുണ്ട്. ജി 7 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഉപരോധം. യുക്രൈയ്ന് 200 കോടി ഡോളറിന്റെ അധികസഹായവും യുഎസ് പ്രഖ്യാപിച്ചു.

റഷ്യക്കെതിരായ പോരാട്ടത്തെ സഹായിക്കാന്‍ യുക്രയ്‌നിലേക്ക് കൂടുതല്‍ ഡ്രോണുകള്‍ അയക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും പ്രഖ്യാപിച്ചു.

90 റഷ്യന്‍ വ്യക്തികള്‍ക്കും 40 സ്ഥാപനത്തിനുമെതിരെ പുതിയ സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി. ബ്രിട്ടനും റഷ്യക്കുമെതിരെ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രയ്ന് 250 കോടി ഡോളറിന്റെ അധിക സഹായം നല്‍കുമെന്ന് ലോകബാങ്ക് പ്രഖ്യാപിച്ചു.

Latest News