ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഞായറാഴ്ച നടന്ന മദ്ധ്യസ്ഥചര്‍ച്ചയില്‍ സമാധാന നീക്കത്തിന് ആഹ്വാനം. ചെങ്കടല്‍ തുറമുഖ നഗരമായ അഖാബയില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍. യു.എസ് – ഈജിപ്ത് പ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു സമാധാനചര്‍ച്ചകള്‍ നടന്നത്.
സംഘര്‍ഷം കുറയ്ക്കാന്‍ വേണ്ടി യോജിച്ച നീക്കമുണ്ടാകുമെന്ന് ഇസ്രായേല്‍- പലസ്തീന്‍ പ്രതിനിധികള്‍ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ സൈനിക നടപടികളും സെറ്റില്‍മെന്‍റ് നിര്‍മ്മാണവും ഇസ്രായേല്‍ നിര്‍ത്തണമെന്നും പലസ്തീന്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ബെഞ്ചമിന്‍ നെതന്യാഹ്യു പ്രധാനമന്ത്രിയായ ശേഷം വെസ്റ്റ് ബാങ്കില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 11 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സമാധാനചര്‍ച്ചകള്‍ നടന്നത്. സമീപകാലത്ത് ആദ്യമായാണ് ഇത്തരമൊരു സമാധാനചര്‍ച്ച നടക്കുന്നത്. നേരത്തെ ജോർദ്ദാൻ ഭരണാധികാരി അബ്ദുല്ല, യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് മുമ്പാകെ പലസ്തീൻ വിഷയവും അദ്ദേഹം ഉയർത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 62 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.