ഇന്ത്യന്‍ ഐടി പ്രഫഷനുകളുടെ വീസാ അപേക്ഷകളില്‍ എളുപ്പത്തിലുള്ള നടപടിയുണ്ടാകുമെന്നു ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. സോഫ്റ്റ്വേര്‍ ഡെവലപ്പര്‍മാരെ ആകര്‍ഷിക്കുന്ന രാജ്യമായി ജര്‍മനി മാറിയെന്നും ഐടി പ്രഫഷണലുകളെ രാജ്യത്തെത്തിക്കുകയാണ് ഈ വര്‍ഷം തന്റെ ഗവണ്മെന്റിന്റെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബായ ബംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഒലാഫ് ഷോള്‍സ്.
ജര്‍മന്‍ ഭാഷ അറിയില്ലെന്നതു തടസമല്ലെന്നും ജര്‍മനിയില്‍ വന്നശേഷം ജര്‍മന്‍ ഭാഷ പഠിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ആശ്രയിക്കുന്നതു പരമാവാധി ഒഴിവാക്കാനാണ് ഇന്ത്യന്‍ ഐടി പ്രഫഷനുകളെ ജര്‍മനി സ്വാഗതം ചെയ്യുന്നതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ബംഗളൂരിലെത്തിയ ഷോള്‍സിനെ കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ സ്വീകരിച്ചു. ശനിയാഴ്ച പ്രധാനമന്ത്രിയുമായി ജര്‍മന്‍ ചാന്‍സലര്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഷോള്‍സ് ഇന്ത്യയിലെത്തിയത്.