Tuesday, November 26, 2024

പുതിയ ഡിജിറ്റല്‍ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പുമായി പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോ

എസ്ബിഐ ഉപഭോക്താക്കള്‍ക്കായി, പുതിയ ഡിജിറ്റല്‍ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോ.

‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്യപ്പെടും, ഈ ലിങ്കില്‍ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യു’. ഇങ്ങനെയാണ് ഒരു ഉപഭോക്താവിന് ലഭിച്ച മെസേജില്‍ പറയുന്നത്.

നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ചോദിച്ചുകൊണ്ടുള്ള ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസിന് മറുപടിയോ പ്രതികരണമോ നല്‍കരുതെന്നും അങ്ങനെ എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ ഉടന്‍തന്നെ report.phishingsbi.co.in എന്ന ഇ മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മാത്രമല്ല സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 ലേക്ക് കോള്‍ ചെയ്തും പരാതി അറിയിക്കാം. https://cybercrime.gov.in/ എന്ന വെബ്സൈറ്റ് വഴിയും ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതി നല്‍കാം.

 

Latest News