അഫ്ഗാനിസ്ഥാനിൽ തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡര്‍ കൊല്ലപ്പെട്ടു. താലിബാന് സൈന്യം കാബൂളില്‍ നടത്തിയ റെയ്ഡിനിടെ ഉണ്ടായ വെടിവയ്പ്പിലാണ് സംഭവം. ഐഎസിന്റെ പ്രധാന നേതാക്കളിൽ ഒരാൾ അടക്കം രണ്ടു പേർ കൊല്ലപ്പെട്ടതായാണ് വിവരം.
എറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരിലൊരാള്‍ ഖാരി ഫത്തേഹ് ആണെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. കാബൂളിൽ റഷ്യൻ, പാക്കിസ്ഥാൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്കെപി -യുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുടെ മുൻ യുദ്ധമന്ത്രിയായിരുന്നു ഫത്തേഹ്.
ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ (ഐഎസ്എച്ച്പി) ആദ്യ അമീറായ ഇജാസ് അഹമ്മദ് അഹാംഗറിനെയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.