പാശ്ചാത്യ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനായി, ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാല്‍ അവരുടെ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയ.
ഹോളിവുഡ് അല്ലെങ്കില്‍ ദക്ഷിണ കൊറിയന്‍ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ് മാസം നിര്‍ബന്ധമായും ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വരും. സിനിമ കാണുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടി വരും എന്നും വാര്‍ത്താ ഏജന്‍സിയായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനുമുമ്പ് നിയമം ലംഘിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയ രക്ഷിതാക്കള്‍ക്ക് കര്‍ശനമായ താക്കീത് നല്‍കി വിടുകയായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, നിയമം ലംഘിച്ച് സിനിമകള്‍ കൈവശം വയ്ക്കുന്നവര്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും. ഇതനുസരിച്ച് ഉത്തരകൊറിയയിലെ ഓരോ വീടുകളിലും നിരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയയിലെ കുട്ടികളും യുവജനങ്ങളും മറ്റ് രാജ്യങ്ങളുടെ മൂല്യങ്ങള്‍ പിന്തുടരുമോ എന്ന ആശങ്കയിലാണ് ഈ അടിച്ചമര്‍ത്തല്‍.