ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഡീകി യൂണിവേഴ്സിറ്റിക്ക് ക്യാമ്പസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതോടെ ഇന്ത്യയില്‍ ആദ്യമായി ക്യാമ്പസ് തുറക്കുന്ന വിദേശ സര്‍വ്വകലാശാലയായി ഒസ്ട്രേലിയയിലെ ഡീകി യൂണിവേഴ്സിറ്റി മാറും. മാർച്ച് എട്ടിനു അഹമ്മദാബാദിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് സർവ്വകലാശാലയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുറക്കാൻ അവസരമൊരുക്കുന്ന യുജിസി മാർഗ്ഗനിർദേശം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ ഡീകി സർവ്വകലാശാല, ഗിഫ്റ്റ് സിറ്റിയുടെ നിയന്ത്രണ ഏജൻസിയായ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റർ അതോറിറ്റിറ്റിക്ക് അപേക്ഷ നൽകി. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കുകയാണ് ഉണ്ടായത്. വോളഗോങ് സർവ്വകലാശാലയും ക്യാമ്പസ് തുടങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്.
ക്യാമ്പസ് തുടങ്ങാൻ അനുമതി ലഭിച്ചിരിക്കുന്ന ഡീകിൻ ലോകത്തെ ഏറ്റവും മികച്ച 50 യൂണിവേഴ്സിറ്റികളിൽ ഒന്നാണ്. ക്യു എസ് ലോക റാങ്കിൽ 266 -ആം സ്ഥാനമാണ് ഡീകിനുള്ളത്. കൂടാതെ 132 രാജ്യങ്ങളിൽ നിന്നുള്ള 60,000 വിദ്യാർത്ഥികൾ ഡീകിൻ ക്യാമ്പസുകളിൽ പഠിക്കുന്നുണ്ട്.