Monday, November 25, 2024

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു. ഇതോടെ സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ ഇന്റര്‍നെറ്റ് സംവിധാനം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതിനായി വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരടങ്ങുന്ന മൂന്നു സമിതികള്‍ രൂപീകൃതമായിട്ടുണ്ട്.

ഈ പരാതി പരിഹാര സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ഇടനിലക്കാരുടെ പരാതിപരിഹാര പ്രവര്‍ത്തനം ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്റര്‍നെറ്റ് ഇടനിലക്കാരന്റെ പരാതി പരിഹാര ഉദ്യോഗസ്ഥനില്‍നിന്ന് അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ പൗരന്മാര്‍ക്ക് ഇതു സംബന്ധിച്ച അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപ്പീല്‍ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഉപയോക്താവിന്റെ അപ്പീല്‍ കേള്‍ക്കുന്നതിന് ഈ കമ്മിറ്റി പരിശ്രമിക്കും.

Latest News