Tuesday, November 26, 2024

വിദേശകാര്യസമിതി ബില്‍ പാസാക്കി; യുഎസില്‍ ടിക് ടോക് നിരോധിച്ചേക്കും

യു.എസില്‍ ടിക് ടോക് നിരോധിച്ചേക്കും. ഇതിനായുള്ള ബില്‍ പാസാക്കി, യു.എസ് വിദേശകാര്യസമിതി പ്രസിഡന്റ് ജോ ബൈഡന് അധികാരം നല്‍കി. ഡെമോക്രറ്റുകള്‍ക്കിടയിലെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ബില്ലിന് സമിതിയുടെ അംഗീകാരം ലഭിച്ചരിക്കുന്നത്.

ചൈനീസ് ആപ്പ് ആയ ടിക്ക് ടോക് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാരോപിച്ചാണ് സമിതി നിരോധനത്തിന് അംഗീകാരം നല്‍കിയത്. ടിക് ടോക് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ ചൈനീസ് ഭരണകൂടത്തിനായി നിങ്ങളെ സ്വയം തുറന്നുവെക്കുകയാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് നേതാക്കള്‍ അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അടുത്തിടെയുണ്ടായ ചൈനീസ് ബലൂണ്‍ വിഷയമാണ് നിരോധനം പെട്ടെന്ന് വേണമെന്നുള്ള ആവശ്യത്തിലേക്ക് സമിതിയെ എത്തിച്ചത്.

ടിക് ടോക് നിരോധിക്കാന്‍ സമിതി ബൈഡന് അധികാരം നല്‍കിയെങ്കിലും സെനറ്റ് ബില്‍ അംഗീകരിച്ചാല്‍ മാത്രമേ നീക്കത്തിന് സാധുതയുണ്ടാകുകയുള്ളു. ഡെമോക്രാറ്റുകള്‍ അടക്കം ബില്ലിന് എതിരായിരിക്കുന്നത് ബൈഡന് തലവേദനയാകും. ബില്ലില്‍ നിരോധനം എങ്ങനെ വേണമെന്നോ, പ്രായോഗികമായ വശങ്ങളേതെന്നോ ഒന്നും പ്രതിപാദിച്ചിട്ടില്ല എന്നത് ഒരു ന്യൂനതയായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തീരുമാനം എന്ന നിലയ്ക്ക് ഈ ബില്ലിന് അംഗീകാരം നേടിയെടുക്കാനാണ് ബൈഡന്‍ ശ്രമിക്കുന്നത്.

 

Latest News