Tuesday, November 26, 2024

അമ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ ഏറ്റവും ഉയര്‍ന്ന പണപെരുപ്പം

അമ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ ഏറ്റവും ഉയര്‍ന്ന പണപെരുപ്പം. ഈ മാസം പണപെരുപ്പം 30 ശതമാനത്തിന് മുകളിലേക്കെത്തി. ഇതോടെ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇനിയും പണപ്പെരുപ്പം കൂടുമെന്നും കരുതുന്നു.

1956ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. ഗതാഗതം, ഭക്ഷണം, മദ്യം ഇതര പാനീയങ്ങള്‍, ലഹരിപാനീയങ്ങള്‍, പുകയില, വിനോദം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലെ വില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണ്ടെത്തല്‍.

പാകിസ്താന്‍ രൂപയുടെ മൂല്യത്തില്‍ ചരിത്രപരമായ ഇടിവുണ്ടായതിനെത്തുടര്‍ന്ന് രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്. ജനജീവിതം ദുസ്സഹവും ദുരിതപൂര്‍ണവുമായി തീര്‍ന്നിരിക്കുന്നു. ഇനിയും പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യം പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പിടിയിലമരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

 

Latest News