Sunday, November 24, 2024

ജോ ബൈഡന് സ്‌കിന്‍ കാന്‍സര്‍; രോഗമുളള ത്വക്ക് ഭാഗം നീക്കം ചെയ്തതായി ഡോക്ടര്‍

സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ രോഗമുളള ത്വക്ക് ഭാഗം വിജയകരമായി നീക്കം ചെയ്തതായി വൈറ്റ് ഹൗസ്. എല്ലാ മാസത്തിലും നടത്തുന്ന പരിശോധനയ്ക്കിടെയാണ് മുറിവ് കണ്ടെത്തിയത്. മുറിവ് അര്‍ബുദത്തിന്റെ ഭാഗമാണ്. ഈ മുറിവ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ലെന്ന് ബൈഡന്റെ ഫിസിഷ്യന്‍ കെവിന്‍ ഒ കോണര്‍ പറഞ്ഞതായും വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 16 ന് ആണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അന്ന് തന്നെ ത്വക്കില്‍ നിന്ന് മുറിവ് നീക്കം ചെയ്തു. അദ്ദേഹത്തിന് ജോലി ചെയ്യുന്നതിന് തടസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡെര്‍മറ്റോളജിക്കല്‍ നിരീക്ഷണത്തില്‍ തുടരും. ജോ ബൈഡന് ബാധിച്ചിരിക്കുന്നത് ചര്‍മ്മത്തിന്റെ മുകള്‍ ഭാഗത്തുണ്ടാകുന്ന നോണ്‍-മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ ആണ്. ഇത് മെലനോമ അല്ലെങ്കില്‍ സ്‌ക്വാമസ് സെല്‍ അര്‍ബുദം പോലുള്ള കൂടുതല്‍ ഗുരുതരമായ ത്വക്ക് അര്‍ബുദങ്ങളേക്കാള്‍ നിരുപദ്രവകരമായ അര്‍ബുദമാണെന്നും ബൈഡനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.

തനിക്ക് കാന്‍സര്‍ ബാധിച്ചതായി ഒരു പൊതുപരിപാടിക്കിടെ ജോ ബൈഡന്‍ പറഞ്ഞിരുന്നു. ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തിന് ചികിത്സ നേടിയതിനേക്കുറിച്ചാണ് ബൈഡന്‍ പരാമര്‍ശിച്ചത്.

Latest News