റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയില്‍ സര്‍വകാല റെക്കോര്‍ഡ് നേടി ഇന്ത്യ. ഫെബ്രുവരിമാസം പ്രതിദിനം 1.6 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വിതരണക്കാരായ ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇത്തവണ റഷ്യയില്‍ നിന്നും ഇറക്കിയിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നിലവില്‍ റഷ്യയില്‍ നിന്നാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന് സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യയില്‍ നിന്നുളള ക്രൂഡ് ഓയില്‍ ഇറക്കുമതി. ഇപ്പോള്‍ ഇത് 35 ശതമാനമായി വര്‍ദ്ധിച്ചു. യുക്രൈന് യുദ്ധത്തിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ആരംഭിച്ചത്.