Tuesday, November 26, 2024

‘ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്‍റെ മാതാവ്’ എന്നറിയപ്പെട്ടിരുന്ന ജ്യൂഡി ഹ്യൂമാന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ‘ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്‍റെ മാതാവ്’ എന്നറിയപ്പെടുന്ന ജ്യൂഡി ഹ്യൂമാന്‍ (75) അന്തരിച്ചു. എഴുത്തുകാരിയും അഭിഭാഷകയും ഭിന്നശേഷി പോരാളിയുമായിരുന്ന ജൂഡി, ‘വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍
ഡിസബിലിറ്റി’ എന്ന സംഘടനയുടെ സഹസ്ഥാപകയുമാണ്. ഭിന്നശേഷിക്കാര്‍ക്കായുള്ള ചരിത്രപരമായ നിയമനിര്‍മ്മാണങ്ങള്‍ നേടിയെടുക്കുന്നതിൽ മുഖ്യ പ്രരകശക്തിയായിരുന്നു ഇവര്‍.

അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽ‌വാനിയായിലെ ഏറ്റവും വലിയ നഗരമായ ഫിലാഡൽഫിയ സ്വദേശിയാണ് ജൂഡി. 1949 -ല്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്നാണ് അഞ്ചാം വയസ്സില്‍ ഇവര്‍ വീല്‍ച്ചെയറില്‍ ആയത്. തുടര്‍ന്നു വിദ്യാഭ്യാസ കാലത്ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി വീല്‍ച്ചെയറില്‍ ഇരുന്നു പോരാടി. ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ അധ്യാപക ലൈസന്‍സ്, ജൂഡിക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ നിയമപോരാട്ടം ദേശീയശ്രദ്ധ നേടിക്കൊടുത്തു. കേസില്‍ ഇവര്‍ക്ക് അനുകൂല വിധി വരുകയും വീല്‍ച്ചെയറില്‍ ഇരുന്നു പഠിപ്പിക്കുന്ന ന്യൂയോര്‍ക്കിലെ ആദ്യ അധ്യാപിക എന്നു അറിയപ്പെടുകയും ചെയ്തു.

യുഎസില്‍ ഭിന്നശേഷി പൗരാവകാശ സംരക്ഷണം ഉറപ്പാക്കുന്ന ആദ്യനിയമം പാസാക്കിയതിനു പിന്നിലും ജൂഡിയുടെ പോരാട്ടം തന്നെയായിരുന്നു. 2010 ൽ രാജ്യാന്തര ഭിന്നശേഷി അവകാശത്തിനായുള്ള യുഎസിന്റെ പ്രത്യേക ഉപദേഷ്ടാവായും ഇവര്‍ നിയോഗിക്കപ്പെട്ടു.

Latest News