Wednesday, November 27, 2024

നീറ്റ് പരീക്ഷ രജിസ്ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുളള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ് യു.ജി) പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. neet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍. ഏപ്രില്‍ ആറിന് രാത്രി ഒന്‍പതു മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

ജനറല്‍ വിഭാഗത്തിന് 1,700/- രൂപയാണ് രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ അടക്കേണ്ടിവരിക. ഏപ്രില്‍ ആറ് രാത്രി 11.50 വരെ ഫീസ് അടക്കം. മേയ് ഏഴിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. മലയാളം ഉള്‍പ്പടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാവുന്നതാണ്.

സര്‍ക്കാര്‍ അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ/ ​ഡെ​ന്റ​ൽ/​ ആ​യു​ഷ്, മ​റ്റ് കോ​ള​ജു​ക​ൾ/​ ഡീം​ഡ് സ​ർ​വ്വക​ലാ​ശാ​ല​ക​ൾ/​ ഇൻസ്റ്റി​റ്റ്യൂ​ട്ടു​ക​ൾ (എ​യിം​സ്, ജി​പ്മെ​ർ) എന്നിവിടങ്ങളിലേക്കുള്ള മെഡിക്കല്‍ ബിരുദ പ്രവേശനപരീക്ഷയുടെ രജിസ്ട്രേഷനാണ് വിളിക്കുന്നത്. എം.​ബി.​ബി.​എ​സ്/ ബി.​ഡി.​എ​സ്/​ ബി.​എ.​എം.​എ​സ്/​ ബി.​എ​സ്.​എം.​എ​സ് / ബി.​യു.​എം.​എ​സ്/ ബി.​എ​ച്ച്.​എം.​എ​സ്, മ​റ്റ് ബി​രു​ദ മെ​ഡി​ക്ക​ൽ കോഴ്സുകളിലേക്കാണ് ഇതുവഴി അഡ്മിഷന്‍ ലഭിക്കുക. കഴിഞ്ഞ വര്‍ഷം 17 ല​ക്ഷ​ത്തി​ല​ധി​കം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷക്ക് രജിസ്റ്റ​ർ ചെ​യ്തിരുന്നു.

Latest News